വില്യം ഷേക്സ്പിയർ

വില്യം ഷേക്സ്പിയർ

വില്യം ഷേക്സ്പിയർ

വില്യം ഷേക്സ്പിയർ ആരായിരുന്നു?


ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി
കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയർ. William Shakespeare എന്നത്
Shakspere എന്നും എഴുതാം. 1564 ഏപ്രിൽ 26-ന് സ്നാപനമേറ്റു. 1616 ഏപ്രിൽ 23-ന്
മരിച്ചു. അദ്ദേഹം ഇംഗ്ലണ്ടിലെ ഒരു കവി, നാടകകൃത്ത്, നടൻ എന്ന നിലയിൽ 
പ്രസിദ്ധനാണ്. ഇംഗ്ലീഷ്ദേശീയ കവി എന്നാണ്പലരും വിശേഷിപ്പിച്ചിരുന്നത്. 
എക്കാലത്തെയും ഏറ്റവും മഹാനായ നാടകകൃത്ത് ആയി കണക്കാക്കപ്പെടുന്നു. ഇംഗ്ലണ്ടിലെ
സ്ട്രാറ്റ്ഫോർഡ്-ഓൺ-ഏവൺ എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം 1594 മുതൽ ലോഡ്ചമ്പർലൈൻസ്
മെൻസ് കമ്പനിയുടെ തീയറ്ററുകളിൽ അംഗമായിരുന്നുഅദ്ദേഹം ലോക സാഹിത്യത്തിൽ
ശ്രദ്ധേയമായ സ്ഥാനം വഹിച്ചിരുന്നു. വില്യം ഷേക്സ്പിയർ (Avon of Bard) എന്നും 
അറിയപ്പെടുന്നു. ഷേക്സ്പിയറിന്റെ കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാന
ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഷേക്സ്പിയറിന്റെ പ്രൊഫഷണൽ ജീവിതം,
തന്റെ കലാരൂപങ്ങളെ രൂപപ്പെടുത്തുന്ന രീതികൾ കുറച്ചുകൂടി വ്യക്തമാക്കുന്നു. 
ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല എങ്കിലും, മരണശേഷം 
ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വർദ്ധിച്ചുലോകമെമ്പാടും അറിയപ്പെടുന്ന 
വില്യം ഷേക്സ്പിയറിന്റെ രചനകൾ 400 വർഷത്തിലേറെയായി അസംഖ്യം ഗ്രാമങ്ങൾ, 
നഗരങ്ങൾ, മെട്രോപോളിസുകളിൽ നടത്തിയിട്ടുണ്ട്. 38 നാടകങ്ങളും 154 ഗീതകങ്ങളും ചില 
കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ 
വ്യക്തിപരമായ ജീവിതം ഇപ്പോഴും നിഗൂഢതയിൽ മുങ്ങിക്കിടക്കുന്നു. വില്യം 
ഷേക്സ്പിയറുടെ നാടകങ്ങളുടെ കൃത്യമായ കാലഗണന നിർണ്ണയിക്കുന്നത് 
പ്രയാസകരമാണെങ്കിലും, 1590 മുതൽ 1613 വരെയുള്ള കാലഘട്ടത്തിൽ, രണ്ടു 
പതിറ്റാണ്ടുകളായി, അദ്ദേഹം നിരവധി നാടകങ്ങൾ (ചരിത്രങ്ങൾ, ദുരന്തങ്ങൾ, 
ഹാസ്യതകൾ, ട്രാജികോമീഡികൾ) എഴുതിയിട്ടുണ്ട്. ഷേക്സ്പിയർ തന്റെ 
ആദ്യകാലയളവിൽ നിരവധി കോമഡികൾ എഴുതി: A Midsummer Night's Dream, Merchant of 
Venice, As You Like It, Twelfth Night എന്നിവ.1600 നു ശേഷം, പിൽക്കാലത്ത്, ഹാംലെറ്റ്, ഒഥല്ലോ,
കിംഗ് ലിയർ, മക്ബെത്ത് എന്നീ ദുരന്തനാടകങ്ങൾ അദ്ദേഹം രചിച്ചു.

വില്യം ഷേക്സ്പിയർ ജനിച്ചത് എപ്പോൾ, എവിടെ  ? 


1564 ഏപ്രിൽ 26-ന് Stratford-upon-Avon ലെ ഹോളി ട്രിനിറ്റി പള്ളിയിൽ 
വില്യം ഷേക്സ്പിയർ സ്നാപനമേറ്റതായി പള്ളി രേഖകൾ 
വ്യക്തമാക്കുന്നു. ഇതിനിടയിൽ 1564 ഏപ്രിൽ 23-നും അതിനു 
തൊട്ടുമുൻപ് ജനിച്ചതായും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം വില്യം 
ഷേക്സ്പിയറിന്റെ ജന്മദിനമായി പണ്ഡിതന്മാർ അംഗീകരിക്കുന്നു.

കുടുംബം


തുകൽ വ്യാപാരിയായ ജോൺ ഷേക്സ്പിയറിന്റെയും  മേരി 
ആർഡൻറെയും മൂന്നാമത്തെ കുട്ടി ആയിരുന്നു വില്യം. വില്യമിന്
ജൊവാൻ, ജൂഡിത്ത് എന്നീ രണ്ടു സഹോദരിമാരും, ഗിൽബർട്ട്, 
റിച്ചാർഡ്, എഡ്മണ്ട് എന്നീ മൂന്നു ഇളയ സഹോദരന്മാരും 
ഉണ്ടായിരുന്നു.

ബാല്യവും വിദ്യാഭ്യാസവും


നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് കൂടുതലായി 
വിവരമില്ല. Stratford ലുള്ള King's New School ൽ എഴുത്ത്,വായന, 
ക്ലാസിക്കുകൾ പഠിക്കാൻ ഏറ്റവും സാധ്യതകിട്ടിയിട്ടുള്ളതായി പണ്ഡിതർ 
കരുതുന്നുണ്ട്.

വില്യം ഷേക്സ്പിയറിന്റെ ഭാര്യ, കുട്ടികൾ

1582 നവംബർ 28-ന് കാന്റർബർ പ്രവിശ്യയിലെ വോർസെസ്റ്ററിൽ വച്ച് 
വില്ല്യം ഷേക്സ്പിയർ ആനി ഹത്തവേയെ വിവാഹം ചെയ്തു. 
സ്ട്രാറ്റ്ഫോർഡിന്റെ പടിഞ്ഞാറുള്ള ഒരു ചെറിയ ഗ്രാമമായ 
ഷൊട്ടറിയിലാണ് ഭാര്യ ആനിയുടെ സ്വദേശം.

ഷേക്സ്പിയറിൻറെ "നഷ്ടപ്പെട്ട വർഷങ്ങൾ"

വില്യം ഷേക്സ്പിയറുടെ ഏഴു വർഷത്തെ ജീവിതത്തെ കുറിച്ച് 
യാതൊരു രേഖകളും ഇല്ല. ഈ കാലഘട്ടത്തെ "നഷ്ടപ്പെട്ട വർഷങ്ങൾ" 
(Lost Year’s) എന്ന് പണ്ഡിതന്മാർ വിളിക്കുന്നു. 1590 കളുടെ ആരംഭത്തിൽ 
വില്യം ഷേക്സ്പിയർ ലോഡ് ചാമ്പർലൈൻസ് മെനിലെ ഒരു മാനേജിങ്
പാർട്ണറായിരുന്നുവെന്ന് രേഖകൾ കാണിക്കുന്നു.

വില്യം ഷേക്സ്പിയർ: നടനും നാടകകൃത്തും


1592 ആയപ്പോഴേക്കും വില്യം ഷേക്സ്പിയർ ലണ്ടനിലെ അറിയപ്പെടുന്ന 
ഒരു നടനും നാടകകൃത്തും ആയി മാറി. 1597 ആയപ്പോഴേക്കും, 
ഷേക്സ്പിയർ തന്റെ 38 നാടകങ്ങളിൽ 15 എണ്ണം എഴുതി 
പ്രസിദ്ധീകരിച്ചു.  ഈ സമയത്ത് അദ്ദേഹം സ്ട്രാറ്റ്ഫോർഡിലെ തന്നെ 
ഏറ്റവും വലിയ രണ്ടാമത്തെ വീട് വാങ്ങിച്ചതായി രേഖകളിൽ കാണുന്നു.
ഷേക്സ്പിയർ സിറ്റിയിൽ തൻറെ കൂടുതൽ സമയവും ചിലവഴിച്ചത് 
എഴുത്തിനും വായനക്കുമായിട്ടായിരുന്നു. വർഷത്തിൽ നോമ്പുകാലത്തു 
തിയേറ്ററുകൾ അടച്ചുപൂട്ടുമ്പോൾ മാത്രമാണ് അദ്ദേഹം സ്വന്തം വീട്ടിലേക്ക്
പോയിരുന്നത്. 1599 ആയപ്പോൾ, വില്യം ഷേക്സ്പിയറും കൂട്ടാളികളും 
തമസ് നദിയുടെ തെക്കൻ തീരത്ത് സ്വന്തം തീയേറ്റർ നിർമ്മിച്ചു.

ഷേക്സ്പിയറിൻറെ മരണം

വില്യം ഷേക്സ്പിയർ 52-ആം വയസ്സിൽ 1616 ഏപ്രിൽ 23 നാണ്
മരിച്ചത്. പല പണ്ഡിതന്മാരും ഇത് ഒരു മിഥ്യയാണെന്നു വിശ്വസിക്കുന്നു. 
ഷേക്സ്പിയറിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്നത് സ്ട്രാറ്റ്ഫോർഡിലെ 
ഹോളി ട്രിനിറ്റി പള്ളിയിലെ ചാൻസലിൽ ആണ്‌. 1623 മുൻപായി  
പള്ളിയുടെ കിഴക്കേ ഭിത്തിൽ അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമകൂടി 
ഉൾപ്പെട്ട ഒരു സ്മാരകം പണിതിരുന്നു. ശവകൂടിരത്തിലെ ശിലയിൽ 
അദ്ദേഹത്തിന്റെ അസ്ഥികൾ നീക്കം ചെയ്യുന്നതിനെതിരെ ഒരു ശാപവും 
കൊത്തിവച്ചിട്ടുണ്ട്. മരണത്തിനു ഏകദേശം 150 വർഷത്തിനു ശേഷം, 
വില്യം ഷേക്സ്പിയറുടെ നാടകങ്ങളുടെ രചയിതാവിനെക്കുറിച്ച് 
ചോദ്യങ്ങൾ ഉയർന്നുവന്നു.  പണ്ഡിതരും സാഹിത്യപ്രതിഭകളുമായ 
Christopher Marlowe, Edward de Vere and Francis Bacon എന്നിവരാണ് 
നാടകങ്ങളുടെ യഥാർത്ഥ രചയിതാക്കൾ എന്നും പ്രചരിക്കുന്നുണ്ട്. എന്നാൽ 
ഷേക്സ്പിയർ പണ്ഡിതന്മാരിൽ ഭൂരിഭാഗവും വില്ല്യം ഷേക്സ്പിയർ തന്നേ 
തന്റെ എല്ലാ നാടകങ്ങളും എഴുതിയതായി വിശ്വസിക്കുന്നു.

ഷേക്സ്പിയറിന്റെ രചനകൾ

1.      Henry VI Part I (1589-1590)
2.      Henry VI Part II (1590-1591)
3.      Henry VI Part III (1590-1591)
4.      Richard III (1592-1593)
5.      The Comedy of Errors (1592-1593)
6.      Titus Andronicus (1593-1594)
7.      The Taming of the Shrew (1593-1594)
8.      The Two Gentlemen of Verona (1594-1595)
9.      Love’s Labour’s Lost (1594-1595)
10.  Romeo and Juliet (1594-1595)
11.  Richard II (1595-1596)
12.  A Midsummer Night’s Dream (1595-1596)
13.  King John (1596-1597)
14.  The Merchant of Venice (1596-1597)
15.  Henry IV Part I (1597-1598)
16.  Henry IV Part II (1597-1598)
17.  Much Ado About Nothing (1598-1599)
18.  Henry V (1598-1599)
19.  Julius Caesar (1599-1600)
20.  As You Like It (1599-1600)
21.  Twelfth Night (1599-1600)
22.  Hamlet (1600-1601)
23.  The Merry Wives of Windsor (1600-1601)
24.  Troilus and Cressida (1601-1602)
25.  All’s Well That Ends Well (1602-1603)
26.  Measure for Measure (1604-1605)
27.  Othello (1604-1605)
28.  King Lear (1605-1606)
29.  Macbeth (1605-1606)
30.  Antony and Cleopatra (1606-1607)
31.  Coriolanus (1607-1608)
32.  Timon of Athens (1607-1608)
33.  Pericles (1608-1609)
34.  Cymbeline (1609-1610)
35. The Winter’s Tale (1610-1611)
36. The Tempest (1611-1612)
37. Henry VIII (1612-1613)
38. The Two Noble Kinsmen (1612-1613)

വില്യം ഷേക്സ്പിയർ വില്യം ഷേക്സ്പിയർ Reviewed by WhatEver on October 29, 2018 Rating: 5

No comments:

Please do not enter any spam link in the comment box

Powered by Blogger.